News Kerala

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ദേവസിയെ കുരുക്കുന്ന കൂടുതല്‍ തെളിവുകള്‍ കൂടി പുറത്ത്

കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ദേവസിയെ കുരുക്കുന്ന കൂടുതല്‍ തെളിവുകള്‍ കൂടി പുറത്തേക്ക്. മരട് പഞ്ചായത്ത് CRZ ഒന്നിലും, മൂന്നിലുമാണെന്ന് തെറ്റായി രേഖപ്പെടുത്തപ്പെട്ടതാണെന്നും, യഥാര്‍ത്ഥത്തില്‍ CRZ രണ്ടിന്റെ സ്വഭാവമുള്ള പ്രദേശമാണിതെന്നും ദേവസിയുടെ കാലത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.  സത്യവാങ്ങ്മൂലത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.