News Kerala

ഇടമലക്കുടിയില്‍ തൊഴിലുറപ്പ് വേതനം പോസ്‌റ്റോഫീസ് അക്കൗണ്ട് വഴി നല്‍കണമെന്ന് ആവശ്യം ശക്തം

ഇടുക്കി: ഇടമലക്കുടിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പോസ്‌റ്റോഫീസ് അക്കൗണ്ട് വഴി വേതനം നല്‍കണമെന്ന് ആവശ്യം ശക്തമാകുന്നു. നിലവില്‍ ജില്ലാ ബാങ്കിലേയ്ക്കാണ് ഇവരുടെ തൊഴിലുറപ്പ് വേതനം എത്തുന്നത്. കിലോ മീറ്ററുകളോളം കാല്‍നടയായി യാത്ര ചെയ്ത് മൂന്നാറിലെത്തി വേണം നിലവില്‍ തൊഴിലാളികള്‍ക്ക് വേതനം കൈപ്പറ്റാന്‍.