News Kerala

പാറക്കടവില്‍ അതിഥി തൊഴിലാളികള്‍ പോലീസിനെ അക്രമിച്ചു

കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് പാറക്കടവില്‍ അതിഥി തൊഴിലാളികള്‍ പോലീസുകാരെ അക്രമിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പാറക്കടവില്‍ താമസിക്കുന്ന നൂറോളം ബിഹാര്‍ സ്വദേശികള്‍ പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇവരെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനിടെ നാട്ടുകാരുമായും വാക്കേറ്റമുണ്ടാവുകയും ഇവര്‍ പോലീസിനേയും നാട്ടുകാരേയും അക്രമിക്കുകയായിരുന്നു. ബിഹാറിലേക്ക് 20-ാം തീയതി കഴിഞ്ഞേ ട്രെയിന്‍ ഉള്ളൂ കാത്തിരിക്കണം എന്നു പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ കേട്ടില്ല.