News Kerala

തന്ത്രിയെ അയ്യപ്പന്‍ നേരിട്ടു നിയമിച്ചതല്ലെന്ന് മന്ത്രി എം.എം മണി

കൊല്ലം: ശബരിമല വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി എം.എം മണി. വിവാഹിതനായ തന്ത്രി ശബരിമലയില്‍ പൂജ നടത്തിയിട്ടും അയ്യപ്പന് യാതൊരു ദോഷവും സംഭവിച്ചില്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. സുപ്രീംകോടതി വിധി ലംഘിച്ച തന്ത്രി ശിക്ഷ വാങ്ങിക്കൂട്ടും. അമ്പതിനായിരത്തില്‍ പരം സ്ത്രീകളെ ശബരിമലയിലെത്തിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നും അവരെ ഒരുത്തനും തടയില്ലെന്നും മന്ത്രി പറഞ്ഞു.