News Kerala

കോട്ടയത്ത് മൂന്നു ദിവസം മുന്‍മ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയത്ത് മൂന്നു ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അരീപറമ്പിലെ ഇഷ്ടികകമ്പനി പരിസരത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്ത് അജേഷിനെ മണര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ബലാല്‍സംഘത്തെ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് നല്‍കുന്ന വിവരം. അരീപ്പറമ്പില്‍ അജേഷ് െ്രെഡവറായി ജോലി ചെയ്യുന്ന ഹോളോ ബ്രിക്‌സ് കമ്പനിയുടെ പരിസരത്തെ കുഴിയിലാണ് മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുയെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ഫോണിലേക്ക് അവസാനമായി എത്തിയ അജേഷിന്റെ ഫോണ്‍ കോളാണ് കേസില്‍ വഴിത്തിരിവായത്.