News Kerala

മൂന്നാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് 23 വിദ്യാര്‍ത്ഥികളെ കാണാതായ സംഭവം: റാഗിങ് എന്ന് പോലീസ്

ഇടുക്കി: മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥികളെ പ്രളയദിവസം കാണാതായ സംഭവം റാഗിങ് മൂലമാണെന്ന് പോലീസ് കണ്ടെത്തി. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ് സഹിക്കാനാവാതെയാണ് 23 ആദിവാസി കുട്ടികള്‍ ഹോസ്റ്റല്‍ വിട്ട് വീടുകളിലേക്ക് പോയത്. വാര്‍ഡനും അധ്യാപകര്‍ക്കുമെതിരെ മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.