News Kerala

മരട് ദൗത്യത്തിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ

കൊച്ചി: ഫ്ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത് ആദ്യമായി മലയാളി കണ്ടു. നമുക്ക് കേട്ടറിവ് മാത്രമുള്ള പൊളിക്കല്‍ രീതി വിജയകരമായി നടപ്പിലാക്കിയതിന് പിന്നില്‍ ചിട്ടയായും ആത്മസമര്‍പ്പണത്തോടെയും പ്രവര്‍ത്തിച്ച നിരവധിപേരുണ്ട്. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍, ജെറ്റ് ഡെമോളിഷന്‍സിലെയും വിജയ സ്റ്റീല്‍സിലെയും പേര് അറിയാത്ത സാങ്കേതിക വിദഗ്ധര്‍, ആര്‍. വേണുഗോപാല്‍ അങ്ങനെ മിഷന്‍ മരടിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാരും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.