News Kerala

പൊളിച്ച ഫ്ലാറ്റുകളിലെ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് മാലിന്യം നീക്കം ചെയ്യുന്നത് പ്രധാനവെല്ലുവിളി

കൊച്ചി: മരടിലെ പൊളിച്ച ഫ്ലാറ്റുകളിലെ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് മാലിന്യം നീക്കം ചെയ്യുന്നതാണ് അടുത്ത വെല്ലുവിളി. 70 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. പ്രദേശത്ത് ഇപ്പോഴും വലിയ തോതില്‍ പുക ശല്യം, വായു മലിനീകരണം എന്നിവ നിലനില്‍ക്കുന്നുണ്ട്.