News Kerala

കൃത്യം! മരട് ഫ്ലാറ്റ് പൊളിക്കല്‍ ദൗത്യം പൂര്‍ണം - പ്രത്യേക പരിപാടി

മരടിലെ നാല് ഫ്ലാറ്റുകള്‍ പൊളിച്ചടുക്കാനുള്ള സുപ്രീംകോടതിയുടെ അന്ത്യശാസനം ഞായറാഴ്ച അവസാനിക്കുകയായിരുന്നു. അവസാന ദിവസം രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങള്‍ കൂടി പൊളിച്ചു കൊണ്ട് സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പാക്കി. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നാല് ബഹുനില ഫ്ലാറ്റ് സമുച്ചയങ്ങള്‍. അതും ജനവാസ മേഖലയില്‍. ഏറ്റവും ശ്രമകരമായ ദൗത്യമായിരുന്നു ഇത്. ഇന്ന് പൊളിച്ചത് ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും. മിഷന്‍ മരട്, പ്രത്യേക പരിപാടി.