News Kerala

മരട് ദൗത്യം പൂര്‍ണം: ബാക്കിയായത് 75000 ടണ്‍ അവശിഷ്ടം

കൊച്ചി: മരടില്‍ നാല് ഫ്ലാറ്റുകള്‍ പൊളിച്ചു കഴിഞ്ഞപ്പോള്‍ ബാക്കിയായത് എഴുപതിനായിരം ടണ്ണിലധികം കെട്ടിടാവശിഷ്ടങ്ങളാണ്. ഹോളിഫെയ്ത്ത് പൊളിച്ചതില്‍ നിന്ന് ആറു നിലയോളം ഉയരത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയപ്പോള്‍ ഏറ്റവും കുറവ് കെട്ടിടാവശിഷ്ടങ്ങള്‍ ബാക്കിയായത് ഗോള്‍ഡന്‍ കായലോരം പൊളിച്ചപ്പോഴാണ്. എഴുപതു ദിവസത്തെ സമയമാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്.