News Kerala

ഡോ. എംകെ മുനീർ എംഎൽഎ മാതൃഭൂമി ന്യൂസിനോട് മനസ്സ് തുറക്കുന്നു

കോഴിക്കോട്: സ്ഥാനാർഥികളെ നിശ്ചയിക്കാൻ മുസ്ലീംലീഗിന് വല്യ പ്രയാസമൊന്നുമില്ല. നിരനിരയായി നിൽക്കുകയാണ് നിരന്തരം മത്സരിക്കുന്ന മുതിർന്ന നേതാക്കൾ. എന്തിന്, എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടിവരെ തിരിച്ചെത്തിയ ലീഗിൽ, നിലപാടൊന്ന് മാറ്റിപ്പിടിക്കുകയാണ് എം.കെ മുനീർ. നേതൃത്വം തീരുമാനിച്ചാൽ മത്സരരംഗത്ത് നിന്ന് മാറിനിൽക്കാമെന്നും, മത്സരിക്കാതിരിക്കുന്നതിൽ പ്രയാസമില്ലെന്നുമാണ് മുനീറിന്റെ നിലപാട്. ആരൊക്കെ എവിടൊക്കെ മത്സരിക്കും. മണ്ഡലം മാറുമോ. യുഡിഎഫിന്റെ സാധ്യതകളെന്ത്? മാതൃഭൂമി ന്യൂസിനോട് മനസ്സുതുറക്കുകയാണ് എം.കെ മുനീർ.