News Kerala

നിക്ഷേപക സൗഹൃദ മീറ്റില്‍ പിഡബ്ല്യൂസിയെ കീ കോണ്‍ടാക്ട് ആക്കിയെന്ന് എം കെ മുനീര്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ചേര്‍ന്ന് പ്രവാസി വ്യവസായികള്‍ക്കായി നടത്തിയ നിക്ഷേപക സൗഹൃദ മീറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ കീ കോണ്‍ടാക്ട് ആക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ആരോപിച്ചു. കണ്‍സള്‍ട്ടന്‍സിക്ക് പുറമേ ലാഭ വിഹിതവും നല്‍കുന്ന വിധത്തില്‍ സര്‍ക്കാര്‍ പ്രൈസ് വാട്ടറിന് അമിതാധികാരങ്ങള്‍ നല്‍കുകയാണെന്നും മുനീര്‍ കുറ്റപ്പെടുത്തി.