News Kerala

ക്ഷേത്രഭരണം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധി നടപ്പാക്കുക, മാനിക്കുക എന്ന ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ നിര്‍വഹിച്ചിട്ടുള്ളത്. സര്‍ക്കാരിന് തിരിച്ചടിയാണ് വിധിയെന്ന് വ്യാഖ്യാനിക്കുന്നവര്‍ക്ക് അങ്ങനെയാകാമെന്നും മന്ത്രി പറഞ്ഞു.