News Kerala

സമ്പൂര്‍ണ്ണ കരിമണല്‍ ഖനനം നിരോധിക്കണമെന്ന ആവശ്യം തള്ളി എം.എല്‍.എ

കൊല്ലം: ആലപ്പാട് പഞ്ചായത്തില്‍ കരിമണല്‍ ഖനനം നിരോധിക്കണമെന്ന സമരസമിതിയുടെ ആവശ്യം തള്ളി കരുനാഗപ്പള്ളി എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ . സമ്പൂര്‍ണ്ണ കരിമണല്‍ ഖനന നിരോധനം അസാധ്യമാണെന്നും കടലില്‍ നിന്ന് നേരിട്ടുള്ള കരിമണല്‍ ഖനനം അടിയന്തരമായി നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പൂര്‍ണ്ണ കരിമണല്‍ ഖനന നിരോധനം ആവശ്യമില്ലെന്നാണ് സി.ഐ.ടി.യു അടക്കമുള്ളവരുടെ നിര്‍ദ്ദേശം.