News Kerala

പൊന്‍മുണ്ടം പഞ്ചായത്തില്‍ ഇത്തവണയും മുസ്ലിം ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

മലപ്പുറം: മലപ്പുറം പൊന്‍മുണ്ടം പഞ്ചായത്തില്‍ ഇത്തവണയും മുസ്ലിം ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍. യുഡിഎഫ് ജില്ലാ നേതാക്കളടക്കം ഇടപെട്ടിട്ടും, സീറ്റ് വിഭജന ചര്‍ച്ചയിലുടക്കി പഞ്ചായത്തില്‍ യുഡിഎഫ് സംവിധാനം കൊണ്ടുവരാനായില്ല. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച കോണ്‍ഗ്രസിലെ വിമത വിഭാഗം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത് നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.