News Kerala

വീണ്ടും മത്സരിക്കാന്‍ സന്നദ്ധത തുറന്നുപറഞ്ഞ് കൊല്ലം എം.എല്‍.എ എം. മുകേഷ്

കൊല്ലം: വീണ്ടും മത്സരിക്കാന്‍ സന്നദ്ധത തുറന്നുപറഞ്ഞ് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് മുകേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എം.എല്‍.എയെ മണ്ഡലത്തില്‍ കാണാനില്ലെന്നത് ആരോപണം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉന്നയിക്കുന്നതാണെന്നും മുകേഷ് പറഞ്ഞു.