ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എംഎം മണി തന്നെ മത്സരിക്കാൻ സാധ്യത
ഇടുക്കി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എംഎം മണി തന്നെ മത്സരിക്കാൻ സാധ്യത. എം. എം. മണി മാറിയാൽ മുൻ എംപി ജോയ്സ് ജോർജിനെയും മുതിർന്ന നേതാവ് സി. വി. വർഗീസിനെയും പരിഗണിക്കും. കഴിഞ്ഞ തവണ പരാജയപ്പെട്ട സേനാപതി വേണു, ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവര്‍ക്കാണ് യുഡിഎഫില്‍ മുന്‍ഗണന.