News Kerala

സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ: സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് മാതൃഭൂമി ന്യൂസിന്

കൊച്ചി: 2017ല്‍ മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്നാ സുരേഷിന്റെ മൊഴി. യു.എ.ഇ.കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവങ്കറിനായിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതല്‍ എല്ലാകാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു. മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സ്വപ്നയുടെ മൊഴി. എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിപ്പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.