News Kerala

മാതൃഭൂമി ന്യൂസ് ഇംപാക്ട്; ഗോഡൗണുകളില്‍ അരി നശിക്കുന്നതില്‍ നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ ഗോഡൗണുകളില്‍ നശിക്കുന്ന അരി സപ്ലൈക്കോയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പരിശോധിച്ച് കണ്ടെത്തും. രണ്ട് ദിവസത്തിനകം സാങ്കേതിക സമിതി രൂപീകരിക്കും. നല്ല ധാന്യം പുഴുവരിച്ച് നശിക്കാനിടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സമിതിയുടെ പരിശോധനയ്ക്ക് ശേഷം. മാതൃഭൂമി ന്യൂസ് ഇംപാക്ട്.