News Kerala

ശബരീനാഥന്‍ എംഎല്‍എ ഇടപെട്ടു; വിതുര സ്വദേശി സന്തോഷിനും കുടുംബത്തിനും ഇനി വീടൊരുങ്ങും

തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് തിരുവനന്തപുരം വിതുര സ്വദേശി സന്തോഷിനും കുടുംബത്തിനും സഹായമെത്തി. വീടില്ലാതെ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞ കുടുംബത്തിന് തിരുവനന്തപുരം റൗണ്ട് ടേബിള്‍ അസോസിയേഷന്‍ വീട് നിര്‍മ്മിച്ച് നല്‍കും.