News Kerala

ചലനശേഷിയില്ലാത്ത കാലുകളുമായി വാടക വള്ളം തുഴഞ്ഞ രാജപ്പന്‍ ചേട്ടന് ഇനി സ്വന്തം വള്ളം

കോട്ടയം: സ്വന്തമായി വള്ളമെന്ന രാജപ്പന്‍ ചേട്ടന്റെ സ്വപ്നം സഫലമായി. കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ അസോസിയേഷനാണ് രാജപ്പന്‍ ചേട്ടന് വള്ളം നല്‍കിയത്. ചലനശേഷിയില്ലാത്ത കാലുകളുമായി വള്ളം തുഴഞ്ഞ് പുഴയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന രാജപ്പന്‍ ചേട്ടന്റെ വാര്‍ത്ത മാതൃഭൂമി ന്യൂസിലൂടെയാണ് പുറം ലോകം അറിഞ്ഞത്.