News Kerala

റഫാലിലെ ആരോപണങ്ങള്‍ ഊതിപെരുപ്പിച്ച ബലൂണ്‍: മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍ കുമാര്‍

കൊച്ചി: റഫാലിലെ ആരോപണങ്ങള്‍ ഊതിപെരുപ്പിച്ച ബലൂണാണെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍ കുമാര്‍ മാതൃഭൂമി ന്യൂസിനോട്. ഇടപാട് നടക്കുമ്പോള്‍ വിവിധ അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. തന്റെ കുറിപ്പിന്റെ ഒരു പേജ് മാത്രമാണ് പുറത്തു വന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപാടില്‍ പങ്കാളിയല്ലെന്നും മോഹന്‍കുമാര്‍ പറഞ്ഞു.