News Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുന്നു; ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാവും

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 72 മണിക്കൂറില്‍ ചുഴലിക്കാറ്റ് ഗുജറാത്ത് ഭാഗത്തേക്ക് നീങ്ങിതുടങ്ങും. അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുകയാണെന്ന് മുന്നറിയിപ്പുണ്ട്. നാളെ ഒമ്പത് ജില്ലകളില്‍ യെല്ലോ അല്ലേര്‍ട്ട് പ്രഖ്യാപിച്ചു.