News Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുന്നു; ലക്ഷദ്വീപിനടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

കോഴിക്കോട്/തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുന്നു. ലക്ഷദ്വീപിനോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ ചുഴലിക്കാറ്റിനും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.