News Kerala

മൂര്‍ഖന്‍ ഷാജിയുടെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടി

കൊച്ചി: സംസ്ഥാനത്തെ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനായ മൂര്‍ഖന്‍ ഷാജിയുടെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടി. ചെന്നൈയിലെ കേന്ദ്ര ഏജന്‍സിയായ സേഫം പോസ ഉത്തരവിറക്കി. ആന്ധ്രയിലെ നക്‌സല്‍ മേഖലയില്‍ കഞ്ചാവ് വളര്‍ത്തി കേരളത്തിലെത്തിക്കുന്നവരില്‍ പ്രധാനിയായ ഷാജിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ എക്‌സൈസ് വകുപ്പാണ് ശുപാര്‍ശ ചെയ്തത്.