News Kerala

മഞ്ചേരി മെഡിക്കല്‍ കോളേജിനെതിരെ ഉയരുന്നത് നിരവധി പരാതികള്‍

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കുന്നതും ആശുപത്രിക്കെതിരെ പരാതി ഉയരുന്നതും ആദ്യ സംഭവമല്ല. കോവിഡ് ചികിത്സയില്‍ കഴിയവെ തന്റെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചത് ആരോഗ്യവകുപ്പിന്റെ അനാസ്ഥ കാരണമാണെന്ന് തീര്‍ത്ത് പറയുകയാണ് മലപ്പുറം വള്ളിക്കുന്ന് ഗ്രേസ് വീട്ടില്‍ മീനു ദാസ്. അന്ന് നല്‍കിയ പരാതി ഗൗരവത്തില്‍ എടുത്തിരുന്നെങ്കില്‍ ഇപ്പോളത്തെ സംഭവം ഒഴിവാക്കാമായിരുന്നെന്ന് ദുരിതം നേരിട്ട ദമ്പതികള്‍ പറയുന്നു.