News Kerala

ഡി.ജി.പിയുടെ ക്രമക്കേടുകള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നിന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ക്രമക്കേടുകള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നിന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ അനുമതിയോടെയെന്ന് തെളിഞ്ഞു. ഡി.ജി.പിയുടെ നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.