News Kerala

അമേരിക്കയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച മെറിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കും

കോട്ടയം: അമേരിക്കയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച കോട്ടയം മോനിപ്പള്ളി സ്വദേശിനി മെറിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ കുടുംബാംഗങ്ങളെ അറിയിച്ചു. മെറിന്റെ പിതാവുമായി മുരളീധരന്‍ വീഡിയോ കോള്‍ വഴി സംസാരിച്ചു.