News Kerala

ജപ്തി ഭീഷണിയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം: പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാര്‍

നെയ്യാറ്റിന്‍കര: ജപ്തി ഭീഷണിയില്‍ ആത്മഹത്യ ചെയ്ത വൈഷ്ണവിയുടെയും അമ്മ ലേഖയുടെയും മൃതദേഹങ്ങള്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കാനറ ബാങ്ക് നെയ്യാറ്റിന്‍കര ബ്രാഞ്ച് മാനേജരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിന് തീരുമാനമുണ്ടായില്ലെങ്കില്‍ മൃതദേഹം സംസ്‌കരിക്കാതെ പ്രതിഷേധം ശക്തമാക്കുമെന്നും നാട്ടുകാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.