News Kerala

പ്രതാപ് മോഹന്‍ നായരുടെ മുന്‍കൂര്‍ നിയമനം അഴിമതിക്കെന്ന് തിരുവഞ്ചൂര്‍

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി നിയമനങ്ങളില്‍ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. പി.ഡബ്ല്യൂ.സി കണ്‍സള്‍ട്ടന്റ് അസോസിയേറ്റ് ഡയറക്ടര്‍ ആയ പ്രതാപ് മോഹന്‍ നായരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുമ്പെ നിയമിച്ചത് അഴിമതി നടത്താനാണെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ആരോപണം. കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ സി.ബി.ഐക്ക് വിടണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.