News Kerala

കൊറോണ പ്രതിരോധത്തിന് രാഷ്ട്രീയം മറന്ന് ഒന്നിച്ച് എംപിമാര്‍

ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധത്തിന് രാഷ്ട്രീയം മറന്ന് ഒന്നിക്കുകയാണ് ഏതാനും എംപിമാര്‍. പാര്‍ലമെന്റേറിയന്‍സ് വിത്ത് ഇന്നോവേറ്റേഴ്‌സ് ഫോര്‍ ഇന്ത്യയെന്ന കര്‍മ്മസമിതിക്ക് രൂപം നല്‍കിയാണ് ഇവരുടെ പ്രവര്‍ത്തനം. കെപിസിസി ഐടി വിഭാഗം മേധാവി അനില്‍ ആന്റണിയാണ് സമിതിയുടെ മേല്‍നോട്ടചുമതല.