News Kerala

ശബരിമല വിഷയം; ലോക്‌സഭയില്‍ ചേരിതിരിഞ്ഞ് വാഗ്വാദം

ന്യൂഡല്‍ഹി: ശബരിമല വിഷയത്തെച്ചൊല്ലി ലോക്‌സഭയില്‍ ചേരിതിരിഞ്ഞ് വാഗ്വാദം. ശബരിമലയില്‍ സമാധാനപരമായി തീര്‍ത്ഥാടനത്തിന് നിയമനിര്‍മ്മാണം വേണമെന്ന് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. അതേസമയം സ്ത്രീകള്‍ക്ക് മലചവിട്ടാമെന്നത് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയാണെന്ന് പി.കരുണാകരന്‍ എം.പിയും പറഞ്ഞു.