News Kerala

എം പി വീരേന്ദ്രകുമാറിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ കേരള സര്‍വീസിന്റെ ആദ്യ പ്രതി പ്രകാശനം ചെയ്തു

തിരുവനന്തപുരം: അന്തരിച്ച മാതൃഭൂമി മുന്‍ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ എം.പി വീരേന്ദ്രകുമാറിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ കേരള എന്‍.ജി.ഒ സെന്റര്‍ മുഖപത്രമായ കേരള സര്‍വീസിന്റെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. ജൂണ്‍ ലക്കം കേരള സര്‍വ്വീസിന്റെ ആദ്യപ്രതി എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റും മാതൃഭൂമി എം.ഡിയുമായ എം.വി ശ്രേയാംസ്‌കുമാറില്‍ നിന്ന് കൈരളി ചാനല്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ഏറ്റുവാങ്ങി.