News Kerala

ആള്‍ക്കൂട്ടമല്ല നയിക്കേണ്ടത്: കെപിസിസി പുനസംഘടനയിലെ ജംബോ പട്ടികയ്‌ക്കെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയിലെ അതൃപ്തി തുറന്നുപറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആള്‍ക്കൂട്ടമല്ല കെപിസിസിയെ നയിക്കേണ്ടത്. ശക്തമായ നേതൃത്വമാണ് വരേണ്ടത്. ജനപ്രതിനിധികള്‍ ഭാരവാഹികളാകേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു. കെപിസിസി ഭാരവാഹികളായി ഇരു ഗ്രൂപ്പുകളും വലിയ പട്ടികതന്നെ കൈമാറിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ജനപ്രതിനിധികള്‍ ഭാരവാഹികള്‍ ആകേണ്ട എന്നാണ് അഭിപ്രായം. എംപിമാരും എംഎല്‍എമാരും മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍തന്നെ സമയം തികയാതിരിക്കെ പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതലകള്‍ എങ്ങനെ നിര്‍വഹിക്കാനാകും എന്ന് മുല്ലപ്പള്ളി ചോദിച്ചു.