News Kerala

കെ.ടി. ജലീലിന് ഇ.ഡി. ക്ലീന്‍ ചീറ്റ് നല്‍കിയെന്ന വാര്‍ത്തയെ പരിഹസിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീന്‍ ചീറ്റ് നല്‍കിയെന്ന വാര്‍ത്തയെ പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്ന് മുല്ലപ്പള്ളി കളിയാക്കി. മതഗ്രന്ഥമെന്ന പേരില്‍ വന്ന പാര്‍സലില്‍ എന്തായിരുന്നുവെന്നാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.