മുണ്ടക്കയത്തെ വയോധികരുടെ ദയനീയ ജീവിതം വിവരിച്ച് അയല്‍വാസികള്‍
കോട്ടയം: മുണ്ടക്കയത്ത് മരിച്ച വയോധികന്റെയും ഭാര്യയുടെയും ദയനീയ ജീവിതത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് അയല്‍വാസികളുമായി സംസാരിക്കുമ്പോള്‍ വ്യക്തമാകുന്നത്. അവശരായ ഇവരെ പരിചരിക്കാന്‍ ശ്രമിച്ചപ്പോള്‍ അറസ്റ്റിലായ മകന് റെജി കുമാര്‍ തടഞ്ഞിരുന്നതായും അയല്‍വാസികള്‍ പറയുന്നു.