News Kerala

മൃതദേഹം സംസ്‌കരിക്കാന്‍ പണം ഈടാക്കി; വിശദീകരണവുമായി കോട്ടയം നഗരസഭ

കോട്ടയം: ആത്മഹത്യ ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പണം ഈടാക്കിയ സംഭവത്തില്‍ വിശദീകരണവുമായി കോട്ടയം നഗരസഭ. അടൂരില്‍ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയുടെ കുടുംബത്തില്‍ നിന്ന് പണം വാങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇത് അവഗണിച്ചുവെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ കുറ്റപ്പെടുത്തിയിരുന്നു. മൃതദേഹം സൗജന്യമായി സംസ്‌കരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ക്ക് ഒപ്പമെത്തിയവര്‍ ഇക്കാര്യം അറിയിക്കാത്തതാണ് സംഭവത്തിന് കാരണമായതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.