News Kerala

തൊടുപുഴയിലെ ഏഴുവയസുകാരന്റെ കൊലപാതകം: അമ്മയെ പ്രതിചേര്‍ക്കാമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

ഇടുക്കി: തൊടുപുഴയിലെ ഏഴുവയസുകാരന്റെ കൊലപാതകത്തില്‍ അമ്മയെ പ്രതിചേര്‍ക്കാമെന്ന് പോലീസിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരം കേസെടുക്കാമെന്നാണ് നിര്‍ദ്ദേശം.