പാരമ്പര്യ വൈദ്യന്റെ കൊലപാതകം; രണ്ടു പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന
നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ രണ്ടു പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ഇവർ ഉൾപ്പെടെ പിടിയിലാകാനുള്ള അഞ്ചു പേർക്കായി അന്വേഷണം വ്യാപിപ്പിച്ചു. കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള നാഷാദുമായി ഇന്ന് തെളിവെടുപ്പ് നടത്തും.