ക്രിസ്മസ് രാവില്‍ സംഗീതവിരുന്നുമായി കേരള പോലീസ്; ഐജി ശ്രീജിത്ത് വേക്ക് അപ് കേരളയില്‍
തിരുവനന്തപുരം: ജാഗ്രതയുടെ മഹാമാരിക്കാലത്തെ ക്രിസ്മസ് രാവില്‍ ആശംസകളും സംഗീതവിരുന്നുമായി കേരള പോലീസും. ജനമൈത്രി ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തില്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പോലീസ് കലാകാരന്മാരുടെ സര്‍ഗസംഗമം ഒരുക്കിയത്. ഇന്നലെ രാത്രി 7 മണി മുതല്‍ കേരള പോലീസിന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനലിലൂടെയായിരുന്നു സംഗീതവിരുന്ന്.