News Kerala

കോവിഡ്: മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നതിന് ഇളവ് അനുവദിക്കണമെന്ന് മുസ്ലീം സംഘടനകള്‍

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഇളവ് അനുവദിക്കണമെന്ന് മുസ്ലീം സംഘടനകള്‍. പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു.