News Kerala

കൊല്ലം വെണ്ടാര്‍ സ്‌കൂളില്‍ ബൈക്കുകളില്‍ അഭ്യാസ പ്രകടനം നടത്തിയ ഏഴുപേരുടെ ലൈസന്‍സ് റദ്ദാക്കും

കൊല്ലം: വെണ്ടാര്‍ ശ്രീ വിദ്യാധി രാജ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബൈക്കുകളില്‍ അഭ്യാസ പ്രകടനം നടത്തിയ ഏഴ് പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. സ്‌കൂളില്‍ അഭ്യാസ പ്രകടനം നടത്തിയ ഏഴ് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് കാറിലും ബൈക്കുകളിലും അഭ്യാസ പ്രകടനം നടത്തിയതെന്നും വ്യക്തമായി.