News Kerala

വാഹനപരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് ടൂറിസ്റ്റ് ബസ് ഉടമയുടെ ഭീഷണി

കൊല്ലം: വാഹനപരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് ടൂറിസ്റ്റ് ബസ് ഉടമയുടെ ഭീഷണി. തൊപ്പി തെറിപ്പിക്കുമെന്നും ഡ്യൂട്ടി സമയത്തിനു ശേഷം നിന്നെ കണ്ടോളാമെന്നുമാണ് ഭീഷണി. കൊട്ടാരക്കര എ.എം.വി.ഐ അജീഷ്‌കുമാറിനെ തൊടുപുഴ കേന്ദ്രമായ ജോഷ് ട്രാവല്‍സ് ഉടമയാണ് ഭീഷണിപ്പെടുത്തിയത്. ഫോണിലൂടെ നടത്തിയ ഭീഷണിയുടെ തെളിവ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.