News Kerala

വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്‍ട്ടണ്‍ പരിശോധന 'ഓപ്പറേഷന്‍ സ്‌ക്രീന്‍' നിര്‍ത്തിവച്ചു

തിരുവനന്തപുരം: വാഹനങ്ങളില്‍ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കര്‍ട്ടനും നീക്കാനായി മോട്ടോര്‍ വാഹനവകുപ്പ് ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ ആരംഭിച്ച പരിശോധന നിര്‍ത്തി. റോഡ് ഗതാഗത നിയമ ലംഘനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി.