ടൂറിസ്റ്റ് ബസ്സുകളില്‍ പരിശോധന കര്‍ശനമാക്കി; കൊച്ചിയില്‍ മാത്രം 24 കേസുകള്‍
കൊച്ചി: ടൂറിസ്റ്റ് ബസ്സുകളില്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. നിയമം ലംഘിച്ച് നിരത്തിലിറങ്ങിയതിന് 24 കേസുകളാണ് കൊച്ചിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിശോധന തുടര്‍ന്നുള്ള ദിവസങ്ങളിലും ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.