News Kerala

ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനം തടയാന്‍ ഓപ്പറേഷന്‍ തണ്ടര്‍; കര്‍ശന നടപടിയെന്ന് എംവിഡി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനം തടയാന്‍ ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. നിയമ ലംഘനത്തില്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറടക്കം റോഡ് സുരക്ഷാ അതോറിറ്റി നോട്ടീസ് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനത്തിനിടെ ജീവനക്കാരന് പരുക്കേറ്റു.