News Kerala

നാദാപുരത്ത് ഇത്തവണ തീപാറും പോരാട്ടം

കോഴിക്കോട്: സിപിഐയുടെ അഭിമാന മണ്ഡലമായ നാദാപുരത്ത് ഇത്തവണ പോരാട്ടം തീപാറും. മൂന്ന് തവണ മത്സരിക്കുന്നതിന് സിപിഐ സംസ്ഥാന സമിതി അനുമതി നൽകിയതോടെ ഇകെ വിജയൻ വീണ്ടും സ്ഥാനാർഥിയാകാനുള്ള സാധ്യത തെളിഞ്ഞു. കഴിഞ്ഞ തവണ ശക്തമായ പോരാട്ടം കാഴ്ചവച്ച കെപിസിസി ജനറൽ സെക്രട്ടറി കെ പ്രവീൺകുമാറാണ് യുഡിഎഫ് സ്ഥാനാർഥി പരിഗണനയിലുള്ളത്.