രാജപ്രമുഖന്‍ ട്രോഫി നടുഭാഗം ചുണ്ടന്
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി രാജ പ്രമുഖന് ട്രോഫി നിലവിലെ ജേതാക്കളായ നടുഭാഗം ചുണ്ടന്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചമ്പക്കുളം ചുണ്ടനെ പിന്നിലാക്കിയാണ് നടുഭാഗം ജേതാക്കളായത്. എന്‍സിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ദേവസ് ചുണ്ടനാണ് മൂന്നാമതായി ഫിനിഷ് ചെയ്തത്.