News Kerala

തിങ്കളാഴ്ച രാവിലെ സ്വപ്‌ന സുരേഷിനെ കണ്ടു എന്ന് നന്ദിയോട് സ്വദേശി

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ തിങ്കളാഴ്ച രാവിലെ കണ്ടുവെന്ന് തിരുവനന്തപുരം നന്ദിയോട് സ്വദേശിയുടെ വെളിപ്പെടുത്തല്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലേക്കു പോകുന്ന വഴി ചോദിക്കാനാണ് സ്വപ്‌ന ഇയാളോട് സംസാരിച്ചത്. ഇന്നോവ കാറില്‍ മറ്റൊരു യുവതിക്കൊപ്പമായിരുന്നു സ്വപ്‌നയുടെ യാത്രയെന്നും നന്ദിയോട് സ്വദേശി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.