News Kerala

വൈഗ 2020: മാതൃഭൂമി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ എപി നദീറയ്ക്ക് പുരസ്‌കാരം

തൃശൂര്‍: സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിച്ച 'വൈഗ 2020'ന്റെ ഭാഗമായി നടത്തിയ വീഡിയോ മത്സരത്തില്‍ ചാനല്‍ വിഭാഗത്തില്‍ പുരസ്‌കാരത്തിനര്‍ഹയായ 'മാതൃഭൂമി ന്യൂസി'ലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എ പി നദീറ പുസ്‌കാരം ഏറ്റുവാങ്ങി. 'വൈഗ' വേദിയില്‍ വച്ച് മന്ത്രി വി എസ് സുനില്‍കുമാര്‍ പുരസ്‌കാരം സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 'പട്ടുനൂല്‍ കൃഷിയും പ്രതിസന്ധികളും' എന്ന വാര്‍ത്തയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.